|    Oct 23 Tue, 2018 11:36 pm
FLASH NEWS
Home   >  Sports  >  Cricket  >  

വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ്ഏകദിന പരമ്പര ഇംഗ്ലണ്ടിന്

Published : 30th September 2017 | Posted By: ev sports

സതാംപ്റ്റണ്‍: വിന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തിലും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ ആറ് വിക്കറ്റിന് 288 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 38 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 294 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. നാലാം മല്‍സരവും വിജയിച്ചതോടെ അഞ്ച് മല്‍സര പരമ്പര 4-0ന് ഇംഗ്ലണ്ട് തൂത്തുവാരി. ഒരു മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ജോണി ബെയര്‍സ്‌റ്റോവിന്റെ (141*) അപരാജിത സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. ജേസണ്‍ റോയി (96) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ജോയ് റൂട്ട് 46 റണ്‍സെടുത്ത്് പുറത്താവാതെ നിന്നു.നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ഷായ് ഹോപാണ് (72) വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ക്രിസ് ഗെയ്ല്‍ (40), സുനില്‍ ആംബ്രിസ് (38) എന്നിവരും വിന്‍ഡീസിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലക്കറ്റ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ബെയര്‍സ്‌റ്റോവ് കളിയിലെ താരമായപ്പോള്‍ മോയിന്‍ അലി പരമ്പരയിലെ താരമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss