|    May 29 Mon, 2017 9:45 am
FLASH NEWS

വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

Published : 22nd July 2016 | Posted By: SMR

ആന്റിഗ്വെ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ആദ്യ ദിനം മുപ്പത് ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ 74 റണ്‍സെടുത്തു.
57 റണ്‍സെടുത്ത പുറത്താവാതെ നിന്ന ഓപ്പണര്‍ ശിഖര്‍ധവാനാണ് ആദ്യ ദിനം ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്.
തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അഞ്ച് ബൗളര്‍മാരേയും ആറ് ബാറ്റ്‌സ്മാന്‍മാരേയും അണി നിരത്തിയാണ് വിന്‍ഡീസിനെ ഇന്ത്യ നേരിട്ടത്. സ്‌കോര്‍ 14ല്‍ എത്തി നില്‍ക്കേ ആറാം ഓവറില്‍ ഇന്ത്യയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായി.
ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയിയെ ഗബ്രിയേലിന്റെ പന്തില്‍ ബ്രെത്ത് വെയ്റ്റ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ ചേതേശ്വര്‍ പൂജാരയും ചേര്‍ന്നു ധവാന്‍ വിന്‍ഡീസ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ടു. 74 പന്തില്‍ നിന്നും നാല് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ധവാന്‍ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. 27-ാം ഓവറില്‍ സ്‌കോര്‍ 64ലെത്തി നില്‍ക്കേ പൂജാരയേയും ഇന്ത്യയ്ക്കു നഷ്ടമായി. 67 പന്തില്‍ നിന്നും 16 റണ്‍സെടുത്ത പൂജാരയെ ബിച്ചുവിന്റെ പന്തില്‍ ബ്രെത്ത് വെയ്റ്റ് തന്നെ ക്യാച്ചെടുത്തു മടക്കി. മുപ്പത് ഓവര്‍ പിന്നിടുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ശിഖര്‍ ധവാനുമാണ് ക്രീസില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day