|    Sep 27 Wed, 2017 1:27 am
Home   >  Todays Paper  >  page 11  >  

വിന്‍ഡീസിനെതിരേ ഇന്ത്യന്‍ ആധിപത്യം

Published : 2nd August 2016 | Posted By: SMR

കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പിടിമുറുക്കുന്നു. കരീബിയയുടെ ഒന്നാമിന്നിങ്‌സ് ആദ്യദിനം തന്നെ അവസാനിപ്പിച്ച ഇന്ത്യ മികച്ച ലീഡിലേക്ക് മുന്നേറുകയാണ്.
മൂന്നാംദിനം 149 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍~ഇന്ത്യ അഞ്ചു വിക്കറ്റിന് 423 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ കൂടി ശേഷിക്കെ സന്ദര്‍ശകര്‍ ഇപ്പോള്‍ 226 റണ്‍സിനു മുന്നിലാണ്.
ഓപണര്‍ ലോകേഷ് രാഹുലിന്റെ (158) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ടെസ്റ്റില്‍ ഇന്ത്യക്കു മേ ല്‍ക്കൈ സമ്മാനിച്ചത്. 303 പന്തി ല്‍ 15 ബൗണ്ടറികളും മൂന്നു സിക്‌സറുമടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. താരത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.
ചേതേശ്വര്‍ പുജാര (46), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (44), അജിന്‍ക്യ രഹാനെ (42*) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തു പകര്‍ന്നു. ഒന്നാം ടെസ്റ്റിലെ സെഞ്ച്വറി വീരന്‍ ആര്‍ അശ്വിന് ഇത്തവണ മൂന്നു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രണ്ടു വിക്കറ്റെടുത്ത റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക