|    Jul 20 Fri, 2018 10:19 pm
FLASH NEWS
Home   >  Sports  >  Cricket  >  

വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ്: തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടിന് പരമ്പര

Published : 9th September 2017 | Posted By: ev sports


ലണ്ടന്‍: വിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഏഴ് വിക്കറ്റുമായി കളം നിറഞ്ഞ മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മല്‍സര പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മല്‍സരത്തില്‍ വിന്‍ഡീസ് മുന്നോട്ടുവച്ച 107 റണ്‍സ് വിജയ ലക്ഷ്യത്തെ 28 ഓവറില്‍ ഒരു വിക്കറ്റിന് 107 റണ്‍സ് നേടി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 123 റണ്‍സിന് കൂടാരം കയറിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ബെന്‍സ്റ്റോക്‌സിന്റെ (60) അര്‍ധ സെഞ്ച്വറി കരുത്തില്‍ 194 റണ്‍സ് അടിച്ചെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ വഴങ്ങിയ 71 റണ്‍സ് ലീഡിന്റെ ഭാരവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിന്‍ഡീസ് 177 റണ്‍സിന് പുറത്തായി ഇംഗ്ലണ്ടിന് 107 റണ്‍സിന്റെ വിജയ ലക്ഷ്യവും സമ്മാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സ്‌റ്റോണ്‍മാന്‍ (40*), വെസ്റ്റ്‌ലി (44*) പുറത്താവാതെ നിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss