|    Apr 25 Wed, 2018 2:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിന്നി മണ്ടേല അന്തരിച്ചു

Published : 3rd April 2018 | Posted By: kasim kzm

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയും വര്‍ണവിവേചനത്തിനെതിരേ പോരാടിയ രാഷ്ട്രീയപ്രവര്‍ത്തകയുമായ വിന്നി മഡികിസേല മണ്ടേല അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ജൊഹാനസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം നിന്ന വ്യക്തിയാണ് വിന്നി. 1994ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായ വിന്നിയെ അവരുടെ അനുയായികള്‍ ദക്ഷിണാഫ്രിക്കയുടെ പുതിയ രാഷ്ട്രമാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. 1992 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയ വിന്നിയും നെല്‍സണ്‍ മണ്ടേലയും 1996ലാണ് നിയമപരമായി വിവാഹമോചനം നേടിയത്. മണ്ടേലയുടെ മോചനത്തിനും ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടിഷ് ഭരണത്തിനുമെതിരേ പോരാടിയ വിന്നി നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 38 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് വിന്നിയും മണ്ടേലയും വിവാഹമോചനം തേടിയത്. ഇതില്‍ 27 വര്‍ഷവും നെല്‍സണ്‍ മണ്ടേല ജയിലിലായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss