|    Aug 24 Thu, 2017 10:25 am
Home   >  Todays Paper  >  page 12  >  

വിനോദ സഞ്ചാരികള്‍ക്ക് ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങും: മന്ത്രി

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കായി പരമാവധിയിടങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങുമെന്ന് സഹകരണ-ടൂറിസം മന്ത്രി എ സി മൊയ്തീന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ടൂറിസം സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ടൂറിസം സീസണ്‍ ആരംഭിച്ച ഘട്ടത്തിലാണ് നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉണ്ടായത്. ഇത് കേരളത്തില്‍ എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. അവിചാരിതമായ ഈ ബുദ്ധിമുട്ടില്‍നിന്ന് വിദേശ-ആഭ്യന്തര വിനോദസഞ്ചാരികളെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഉള്‍പ്പെടെ ആരംഭിച്ച് വിവിധ ഡെസ്റ്റിനേഷനുകളില്‍ ആവശ്യമായ സംവിധാനം ഉണ്ടാക്കണമെന്ന് മന്ത്രി ടൂറിസം സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക