|    Jan 20 Fri, 2017 9:47 pm
FLASH NEWS

വിനോദ സഞ്ചാരികളുടെ വാഹനത്തിനു തീപ്പിടിച്ചു

Published : 12th October 2016 | Posted By: Abbasali tf

കുമളി: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയ പാതയില്‍ കുമളിക്കു സമീപം ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപ്പിടിച്ചു. പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എറണാകുളം വൈറ്റില സ്വദേശി കാട്ടാശ്ശേരി റ്റെഡിയും കുടുംബവും സഞ്ചരിച്ച സ്‌കോര്‍പിയോ കാറിനാണ് ഇന്നലെ ഉച്ചയോടെ തീപ്പിടിച്ചത്.ഒഴിവു ദിനം ആഘോഷിക്കുന്നതിനായി തേക്കടിയിലെത്തിയ സംഘം കുമളിയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്കു പോവുന്നതിനിടെ സ്പ്രിങ് വാലി സെന്റ് അഗസ്റ്റിന്‍സ് ഹോസ്പിറ്റലിനു സമീപത്തായിരുന്നു സംഭവം. കുമളിയിലെ പമ്പില്‍ നിന്ന് ഫുള്‍ടാങ്ക് ഇന്ധനം നിറച്ച ശേഷം ഒരു കിലോമീറ്ററോളം സഞ്ചരിച്ച ശേഷമായിരുന്നു തീ പടര്‍ന്നത്. വാഹനത്തിനുള്ളില്‍ എന്തോ കരിയുന്ന ഗന്ധം ഉയര്‍ന്നെങ്കിലും ഇത് കാര്യമാക്കാതെ മുന്നോട്ട് നീങ്ങിയെങ്കിലും ബോണറ്റിനുള്ളില്‍ നിന്നും പുകയും തീയും ഉയര്‍ന്നതോടെ വാഹനം നിര്‍ത്തി എല്ലാവരും പുറത്തിറങ്ങുകയായിരുന്നുവെന്ന് റെഡ്ഡി പറഞ്ഞു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേരാണ്് വാഹനത്തില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ് കുമളി പോലിസ് എത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ഇതിനിടെ സ്വകാര്യ വ്യക്തിയുടെ ലോറിയില്‍ എത്തിച്ച വെള്ളം ഉപയോഗിച്ച് നാട്ടുകാരാണ് വാഹനത്തില്‍ പടര്‍ന്ന തീ അണച്ചത്. ഇതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക