|    Jan 20 Fri, 2017 5:13 am
FLASH NEWS

വിനോദ് വധം: ഭാര്യക്കും സഹായിക്കും ജീവപര്യന്തം

Published : 27th August 2016 | Posted By: SMR

മഞ്ചേരി: വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ജ്യോതി എന്ന ജസീന്ത ജോര്‍ജിനും സഹായി മുഹമ്മദ് യൂസുഫിനും ജീവപര്യന്തം തടവും 42,500 രൂപ പിഴയും. മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എം ആര്‍ അനിതയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.
കൊലപാതകത്തിന് ജീവപര്യന്തവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ഗൂഢാലോചനയ്ക്കു നാലു വര്‍ഷം തടവും 10,000 രൂപ വീതം പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. തെളിവു നശിപ്പിച്ചതിന് മൂന്നു വര്‍ഷം തടവും 7500 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.
രണ്ടാംപ്രതി യൂസുഫിന്റെ  വീട്ടില്‍നിന്നു കണ്ടെത്തിയ നാലേകാല്‍ ലക്ഷവും സംഭവസ്ഥലത്തുനിന്ന് ലഭിച്ച 10,000 രൂപയും കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ മാതാവ് രാധയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.  2015 ഒക്ടോബര്‍ 9നായിരുന്നു കേസിനാസ്പദമായ സംഭവം. വിനോദ് കുമാറിനെ കൊല്ലപ്പെട്ട നിലയിലും ജ്യോതിയെ കഴുത്തിനു മുറിവേറ്റ നിലയിലും വളാഞ്ചേരിയിലെ വീട്ടിലാണു കണ്ടെത്തിയത്. 99 മുറിവുകള്‍ പരേതന്റെ ദേഹത്ത് ഉണ്ടായിരുന്നു. സ്വീകരണമുറിയില്‍ പാതി അബോധാവസ്ഥയിലായിരുന്നു ജ്യോതി.
കവര്‍ച്ചാ ശ്രമത്തിനിടയിലെ കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍, മൊഴികളിലെ വൈരുധ്യം ഇവരെ കുടുക്കി.
വിനോദിന്റെ കൊച്ചിയിലെ ഫഌറ്റിലായിരുന്നു യൂസുഫ് താമസിച്ചിരുന്നത്. വിനോദിന് ഒരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ഭാര്യ ജ്യോതിയെ അറിയിച്ചത് യൂസുഫായിരുന്നു. ഈ ബന്ധത്തില്‍ വിനോദിന് മറ്റൊരു കുഞ്ഞും പിറന്നു.
ഇതോടെ സ്വത്തുക്കള്‍ വീതംവയ്‌ക്കേണ്ടിവരുമെന്ന് ഭയന്ന ജ്യോതി യൂസുഫിന്റെ സഹായത്തോടെ കൊലപാതകം ചെയ്യുകയായിരുന്നു. ഇതിനു പ്രതിഫലമായി ഫഌറ്റും അഞ്ചു ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക