|    Apr 24 Mon, 2017 4:46 pm
FLASH NEWS

വിനോദ് റായിയുടെ നിയമനം ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍: വി മുരളീധരന്‍

Published : 12th November 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാനസര്‍ക്കാര്‍ നിലവില്‍ നടത്തുന്ന നിയമനങ്ങള്‍ ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി മുരളീധരന്‍ ആരോപിച്ചു. ലാവ്‌ലിന്‍ കേസില്‍ 66ാം സാക്ഷിയായ മുന്‍ സിഎജി വിനോദ് റായിയെ കിഫ്ബി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് വിനോദ് റായിക്ക് കത്തയച്ചിട്ടുണ്ട്. ലാവ്‌ലിന്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ പിണറായി വിജയന്റെ സര്‍ക്കാര്‍ നല്‍കുന്ന ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കുന്നതിലൂടെ വിനോദ് റായിയുടെ അഴിമതിവിരുദ്ധതയുടെ വിശ്വാസ്യത തകരുമെന്നും മുരളീധരന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലാവ്‌ലിന്‍ കരാറില്‍ ഏര്‍പ്പെടുന്ന കാലത്ത് കേരളത്തില്‍ ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഎസ്ഇബി ബോര്‍ഡ് അംഗവുമായിരുന്നു വിനോദ് റായ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day