|    Oct 16 Tue, 2018 1:17 am
FLASH NEWS

വിനോദസഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: അല്‍ഫോണ്‍സ് കണ്ണന്താനം

Published : 11th September 2017 | Posted By: fsq

 

മണിമല: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജന്മനാടായ മണിമലയില്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗമണ്‍, മൂന്നാര്‍ തുടങ്ങിയ മേഖലയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഇവ വീതിച്ച് വില്‍ക്കുകയോ, പാട്ടത്തിനു നല്‍കുകയോ ചെയ്യണം. ഈ പ്രദേശത്ത് ഹോട്ടലുകള്‍ പണിത് ടൂറിസം മേഖലയെ വളര്‍ത്തുകയാണ് വേണ്ടത്. ആയിരക്കണക്കിനു സഞ്ചാരികളെത്തുന്ന ഇവിടെ നിലവില്‍ നല്ല ഹോട്ടലുകള്‍ പോലുമില്ലാത്ത സാഹചര്യമാണ്. ഇവിടുത്തെ വിനോദ സഞ്ചാര മേഖല വളരുന്നതോടെ കൂടുതല്‍ തൊഴില്‍ സാധ്യതകളും സൃഷ്ടിക്കപ്പെടും. താന്‍ സബ് കലക്ടറായിരുന്ന കാലത്താണ് മൂന്നാറിനെ പുറം ലോകം അറിയുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി നല്‍കിയ വിരുന്ന്  സല്‍ക്കാരത്തില്‍ കേരളത്തിന്റെ വികസന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും കേരളത്തിന്റെ വികസനത്തിന് കൂടെ  നില്‍ക്കുമെന്ന് മുഖ്യമന്ത്രിക്ക് താന്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി എന്‍ മനോജ് അധ്യക്ഷത വഹിച്ചു. ബി രാധാകൃഷ്ണന്‍, പി സി തോമസ്,  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss