|    Mar 25 Sat, 2017 9:00 pm
FLASH NEWS

വിനോദസഞ്ചാര കേന്ദ്രത്തില്‍ മദ്യപിച്ച ജീവനക്കാര്‍ കാമറയില്‍ കുടുങ്ങി

Published : 30th August 2016 | Posted By: SMR

മാനന്തവാടി: ഓഫിസില്‍ നിന്നു മുങ്ങി ജില്ലാ അതിര്‍ത്തിയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തി മദ്യപിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ സുരക്ഷാ കാമറയില്‍ കുടുങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരാണ് പ്രവൃത്തിദിനത്തില്‍ നടത്തിയ വിനോദയാത്ര വിവാദമായത്. പദ്ധതി തയ്യാറാക്കുന്നതിന്റെയും അംഗീകാരം വാങ്ങുന്നതിന്റെയും തിരക്കേറിയ ജോലികള്‍ക്കിടയിലാണ് ഉദ്യോഗസ്ഥര്‍ കൂട്ടമായി ഓഫിസില്‍ നിന്ന് അവധിയെടുക്കാതെ മുങ്ങിയതത്രേ. നിരീക്ഷണ കാമറയില്‍ ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന രംഗം കണ്ട് പിടികൂടിയ സുരക്ഷാ ഉദ്യോഗസ്ഥരെയും പോലിസുകാരെയും സ്വാധീനിച്ച് കേസൊഴിവാക്കുകയാണുണ്ടായതെന്നാണ് വിവരം.
എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരനല്ലാത്ത ഒരാള്‍ക്കെതിരേ പോലിസ് കേസെടുത്തതായും വിവരമുണ്ട് ഒരു യാത്രയയപ്പ് നടന്നതിനാല്‍ നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗവും ഇന്നലെ പൂര്‍ണ അവധിയിലായിരുന്നു. പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നേടുകയും അവ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ ഓഫിസില്‍ നിന്ന് ഇടയ്ക്കിടെ മുങ്ങുന്നതു തടയാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയുന്നില്ലെന്നും പരാതിയുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ കരാറുകാരുടെയും ഇടനിലക്കാരുടെയും കൂടെ ഓഫിസ് സമയത്ത് നടത്തുന്ന യാത്രകളും പാര്‍ട്ടികളും നിയന്ത്രിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
സൈറ്റ് പരിശോധയെന്നു പറഞ്ഞ് ഓഫിസിലെത്തി ഒപ്പിട്ട് മുങ്ങുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാറുമില്ല.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക