|    Jul 21 Sat, 2018 1:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിനോദസഞ്ചാരികളെ കവര്‍ച്ച ചെയ്തു; നാലംഗസംഘം അറസ്റ്റില്‍

Published : 11th September 2017 | Posted By: fsq

 

ജമ്മു: ഉദ്ദംപൂര്‍ ജില്ലയില്‍ വിനോദസഞ്ചാരികളെ കൊള്ളയടിച്ചതിന് നാലുപേര്‍ അറസ്റ്റില്‍. 90,000 രൂപയും എടിഎം കാര്‍ഡുകളും ആണ് കവര്‍ന്നത്. മധ്യപ്രദേശ് സ്വദേശി വിനോദ്കുമാറിന്റെ പരാതിയിലാണ് കവര്‍ച്ചക്കാരെ പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു കവര്‍ച്ച. വിനോദ്കുമാറും കുടുംബവും വിനോദയാത്ര കഴിഞ്ഞ് ലേയില്‍ നിന്ന് മടങ്ങവെയായിരുന്നു സംഭവം. വെള്ള സൈലോ കാറിലുണ്ടായിരന്ന നാലംഗ സംഘം ഉദ്ദംപൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് നല്‍കി. യാത്രാമധ്യേ പണവും എടിഎം കാര്‍ഡുകളും തട്ടിയെടുത്ത് ഇവരെ വാഹ—നത്തില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടു. പരാതിപ്രകാരം ഉദ്ദംപൂര്‍ ചെക്‌പോസ്റ്റിനടുത്ത് പോലിസ് നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാസംഘം പിടിയിലായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss