|    May 22 Mon, 2017 8:50 pm
FLASH NEWS

വിനോദസഞ്ചാരത്തിന് എത്തിയ യുവാവ് പാറയില്‍നിന്നു വീണ് മരിച്ചു

Published : 7th March 2016 | Posted By: SMR

ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലില്‍നിന്ന് വീണ് യുവാവ് മരിച്ചു. എരുമേലി മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി കാക്കനാട്ട് എബ്രാഹമിന്റെ മകന്‍ ഷിന്‍സ് എബ്രാഹാം (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ഇല്ലിക്കല്‍ കല്ലിനു മുകളിലേക്ക് കയറാനുള്ള ഗുഹയുടെ സമീപത്തുനിന്ന് കാല്‍ വഴുതി 500 അടിയോളം താഴേക്ക് വീഴുകയായിരുന്നു.
പുലര്‍ച്ചയോടെയാണ് ഷിന്‍സ് ഉള്‍പ്പെട്ട ആറംഗ സംഘം മൂന്ന് ബൈക്കുകളിലായി വെണ്‍കുറിഞ്ഞിയില്‍ നിന്നു പുറപ്പെട്ടത്. ഇല്ലിക്കല്‍ കല്ലിന് താഴ്‌വാരത്തെത്തിയ സംഘത്തിലെ ഷിന്‍സ് മുകളിലേ—ക്ക് കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഈരാറ്റുപേട്ട പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പത്തുമണിയോടെയാണ് ഷിന്‍സിനെ മുകളിലെത്തിച്ചത്.
ഓട്ടോമൊബൈല്‍ എന്‍ജിനീയറായ ഷിന്‍സ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ് വെച്ചൂച്ചിറ സ്വദേശിനി റാണി. ഏക സഹോദരി ഷര്‍മി എബ്രഹാം എലിവാലിക്കര കോണ്‍വെന്റ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day