|    Jul 22 Sun, 2018 10:04 pm
FLASH NEWS

വിനോദസഞ്ചാരം പൈതൃക പ്രകൃതിസംരക്ഷണ പദ്ധതികള്‍ കൂട്ടിയിണക്കിയാവണം: ജില്ലാ കലക്ടര്‍

Published : 28th September 2017 | Posted By: fsq

 

പത്തനംതിട്ട: നാടിന്റെ പൈതൃകവും പ്രകൃതി സംരക്ഷണവും കൂട്ടിയിണക്കിയുള്ള വിനോദ സഞ്ചാര പദ്ധതികളായിരിക്കണം വിഭാവനം ചെയ്യേണ്ടതെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.  ലോക വിനോദ സഞ്ചാര ദിനാഘോഷം മുസലിയാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. നമ്മുടെ നാടിന്റെ രുചിപോലും ഇന്ന് അന്യമാവുകയാണ്. ഏല്ലാവര്‍ക്കും ചൈനീസ് വിഭവങ്ങളോടാണ് താല്‍പര്യം. നാടിന്റെ തനത് വിഭവമായ അവിയല്‍ പോലും ശരിയായ രീതിയില്‍ പാകംചെയ്യാന്‍ ആര്‍ക്കും അറിയില്ല. കാട്ടിനുള്ളില്‍പോലും പ്ലാസ്റ്റിക് നിക്ഷേപിക്കുന്ന വിനോദ സഞ്ചാരികളുടെ സംസ്‌കാരവും മാറ്റേണ്ടതുണ്ട്. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് ഭരണകൂടം മുന്തിയ പരിഗണനയാണ് നല്‍കുന്നത്. നാട്ടിലെ എല്ലാ പരിപാടികളിലും പ്ലാസ്റ്റിക് പേപ്പര്‍, പ്ലാസ്റ്റിക് കപ്പ് തുടങ്ങിയവയുടെ ഉപയോഗം കൂടിവരുന്നതുകാണാം. ഇത് പരിസ്ഥിതിക്ക് ഏറെ ദോഷകരമാണ്. അതിനാല്‍ ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാവണം. ടൂറിസം മേഖലയിലും പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവല്‍കരണത്തിന് മാതൃകാപരമായ നടപടികള്‍ ഉണ്ടാവണമെന്നും കലക്ടര്‍ പറഞ്ഞു. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ മുഖ്യാതിഥിയായി. ഇന്ത്യയുടെ ആത്മാവ് തേടിയാണ് വിദേശസഞ്ചാരികള്‍ എത്തുന്നത്. നാടിന്റെ മണവും രുചിയും അവര്‍ക്ക് നല്‍കുവാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. കണ്ടല്‍കാടുകളുടെ കാവലാളായിരുന്ന കല്ലേന്‍പൊക്കുടന്റെ പരിനിര്‍വാണദിനം തന്നെ ടൂറിസം ദിനമായി വന്നതും ഏറെ അര്‍ഥവത്താണെന്നും അദ്ദേഹം പറഞ്ഞു. കോളജ് മാനേജ്‌മെന്റ് ഡയറക്ടര്‍ എം എച്ച് സലിം അധ്യക്ഷത വഹിച്ചു. പി ഐ ഹബീബ് മുഹമ്മദ്, ഡിടിപിസി സെക്രട്ടറി എ ശംസുദ്ദീന്‍, പ്രഫ. വിനോദ് രാജു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss