|    Oct 19 Fri, 2018 2:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വിനാശം വിതച്ച് മരിയ പ്യൂര്‍ട്ടോറിക്കയില്‍

Published : 21st September 2017 | Posted By: fsq

 

സാന്‍ ജുവാന്‍: കാരിബീയന്‍ ദ്വീപുകളിലൊന്നായ ഡൊമനിക്കയില്‍ കനത്ത നാശംവിതച്ച മരിയ ചുഴലിക്കൊടുങ്കാറ്റ് മറ്റൊരു ദ്വീപായ പ്യൂര്‍ട്ടോറിക്കയിലേക്ക് പ്രവേശിച്ചു.  ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണു ചെറു ദ്വീപായ പ്യൂര്‍ട്ടോറിക്കയില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്നു ഗവര്‍ണര്‍ റിക്കാര്‍ഡോ റൊസല്ലോ പറഞ്ഞു.  മരിയ മൂലം രണ്ടു മരണങ്ങളാണു   റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മഴക്കെടുതികളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ നാശനഷ്ടമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വരുംദിനങ്ങളില്‍ വ്യാപകമായ വൈദ്യുതിതടസ്സവും വാര്‍ത്താ വിനിമയ തകരാറുകളും നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. മരവീടുകള്‍ അടക്കം ദുര്‍ബലമായ വാസസ്ഥലങ്ങളില്‍ കഴിയുന്ന ജനങ്ങള്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്കു മാറണമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ നേരിടുന്നതിനെക്കുറിച്ച് യാതൊരു പദ്ധതിയുമില്ലെന്നായിരുന്നു ദ്വീപിന്റെ പൊതു സുരക്ഷാ കമ്മീഷണര്‍ ഹെക്ടര്‍ പെക്യുറയുടെ പ്രതികണം. മരിയയെ തുടര്‍ന്നു പ്യൂര്‍ട്ടോറിക്കയില്‍ വന്‍തോതില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച രാത്രിയോടെ മരിയ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിച്ചതായി യുഎസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നിലവില്‍ പ്യൂര്‍ട്ടോറിക്കയില്‍ നിന്നു പടിഞ്ഞാറ്-വടക്കുപടിഞ്ഞാറു ഭാഗത്തേക്കുള്ള പാതയിലാണു മരിയയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss