|    Aug 17 Thu, 2017 10:56 pm
FLASH NEWS

വിനായക ചതുര്‍ഥി വരവേല്‍ക്കാന്‍ വെളപ്പായയില്‍ ഗണേശ വിഗ്രഹങ്ങള്‍ ഒരുങ്ങി

Published : 11th August 2017 | Posted By: fsq

 

വെളപ്പായ: വിനായക ചതുര്‍ഥിയെ വരവേല്‍ക്കാന്‍ വെളപ്പായില്‍ ഗണേശ വിഗ്രഹങ്ങള്‍ ഒരുങ്ങി. ഇത്തവണയും ഗണേശോല്‍സവത്തിന് പ്രതിഷ്ഠിക്കുന്നതും നിമഞ്ചനത്തിനുമായി ഉപയോഗിക്കുക വെളപ്പായയില്‍ നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങളായിരിക്കും. ജില്ലയിലേക്കും പുറമേക്കുമായി നിരവധി ഗണേശവിഗ്രഹങ്ങളാണ് ഇവിടെ ഉണ്ടാക്കി നല്‍കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി വെളപ്പായ ഗണേശോല്‍സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ആണ് വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇതുവഴി കിട്ടുന്ന തുക ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സന്നദ്ധ സേവനങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ചിലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ പ്രവര്‍ത്തികള്‍ വേറിട്ട കാഴ്ച്ചയാണ്. ചെറിയതും വലിയതുമായി നൂറോളം ഗണേശ വിഗ്രഹങ്ങളാണ് ശില്‍പിയായ പാലക്കാട് ഒലവക്കോട് സ്വദേശി ശങ്കരനും മക്കളും ഇവിടെ ഒരുക്കിയത്. 20 ന് മുമ്പ് ഇവ ജില്ലയുടെ വിവിധ സഥലങ്ങളിലേക്ക് ഇവിടെ നിന്നും കൊണ്ടുപോകും. ഒരു അടിയ്ക്ക് 1400 രൂപയാണ് സമിതി വിഗ്രഹത്തിന് ഈടാക്കുന്നത്. മുമ്പ് പാലക്കാട് നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് വിഗ്രഹങ്ങള്‍ തൃശൂരില്‍ എത്തിച്ചിരുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്്ടവും സംഘാടര്‍ക്ക് കൃത്യസമയത്ത് ഇവ കിട്ടാതിരിക്കുകയും ചെയ്യുകയും ദൂരസ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുമ്പോള്‍ വിഗ്രഹങ്ങള്‍ കേടുവരുന്നതും പതിവാണ്. ഇതാണ് വെളപ്പായിലെ സമിതിക്കാര്‍ക്ക് വിഗ്രങ്ങള്‍ നാട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പ്രചോദനം ആയത്. ലാഭ വിഹിതം ഉപയോഗിച്ച് 2000 പേര്‍ക്ക് അരി വിതരണം 5000 പേര്‍ക്ക് അന്നാദാനം, ഡയലാസിസ് രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ചികില്‍സാ സഹായം എന്നിവ സമിതി പ്രവര്‍ത്തകര്‍ 24 ന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ജയന്‍ പാണ്ടിയാട്ട്, ബാലാജി പല്ലിക്കാട്ടില്‍, കൃഷ്ണകുമാര്‍ പോലൂത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക