|    Aug 20 Sun, 2017 12:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിനായകന്റേത് ഭരണകൂട കൊലപാതകം : എന്‍സിഎച്ച്ആര്‍ഒ

Published : 3rd August 2017 | Posted By: fsq

 

തൃശൂര്‍: പോലിസിന്റെ ക്രൂരമര്‍ദനത്തിനിരയായി ആത്മഹത്യ ചെയ്ത വിനായകന്റേത് ഭരണകൂട കൊലപാതകമാണെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി. ഉത്തരേന്ത്യയില്‍ സംഘപരിവാരം നടത്തുന്ന ദലിത് ന്യൂനപക്ഷ വേട്ട കേരളത്തില്‍ നടപ്പാക്കുകയാണ് പോലിസ്. പോലിസിനകത്തെ ക്രിമിനല്‍വല്‍ക്കരണം ഇതിനു കാരണമാണ്. വിനായകന്റേത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ ദലിത് വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും അവസാനത്തേത് ആവണം വിനായകന്റെ മരണം. അതിനായി എല്ലാ സംഘടനകളും ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിനായകന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  മര്‍ദനമേറ്റ ശരത്തിനെയും സംഘം സന്ദര്‍ശിച്ചു. റെനിഷ്, ഫൈസല്‍, ഷെമീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.അതേസമയം, വിനായകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെയും ഭൂ അധികാര സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ തൃശൂരില്‍ ഐ ജി ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. ഭൂ അധികാര സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എം ഗീതാനന്ദന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഐ ഗോപിനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സലീന പ്രക്കാനം, ടി എല്‍ സന്തോഷ്, അഡ്വ. ആശ, മാര്‍ട്ടിന്‍ ഊരാളി, രാജേഷ് അപ്പാട്ട്, ഷഫീഖ് സുബൈദ ഹക്കീം, ശുഐബ് മാലിക്, അനൂപ് വി ആര്‍, ശരത് ചേലൂര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക