|    Jul 19 Thu, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിനായകന്റെ മരണം : പോലിസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

Published : 21st September 2017 | Posted By: fsq

 

കൊച്ചി: പോലിസ് കസ്റ്റഡിയില്‍ മര്‍ദനത്തിന് ഇരയായതിനെ തുടര്‍ന്ന് ദലിത് യുവാവ് തൂങ്ങിമരിച്ചെന്ന കേസിലെ പ്രതികളായ പോലിസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ കേസാണിതെന്നും ഇങ്ങനെയുള്ള കേസുകളില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ പ്രസക്തിയെന്താണെന്നും ചോദിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയത്. തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ദലിത് യുവാവായ വിനായകന്‍ മരിച്ച കേസിലെ പ്രതികളായ കെ സാജന്‍, ശ്രീജിത്ത് എന്നിവരാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 330, 324, 348, 294 ബി വകുപ്പുകളും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ ഒരു വകുപ്പും പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss