|    Oct 19 Thu, 2017 5:51 am
FLASH NEWS

വിനായകന്റെ മരണം: ഐജി ഓഫിസ് മാര്‍ച്ച് ഇന്ന്

Published : 2nd August 2017 | Posted By: fsq

 

തൃശൂര്‍: വിനായകന്റെ ആത്മഹത്യക്കു കാരണക്കാരായ പാവറട്ടി എസ് ഐ ഉള്‍പ്പെടെ മുഴുവന്‍ പോലിസുകാര്‍ക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുക, അവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധനനിയമം ചുമത്തുക, വിനായന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുക, ദളിത് പീഡനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭൂ അധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് തൃശൂര്‍ ഐ ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സംഭവത്തില്‍ രണ്ടു പോലിസുകാരെ സസ്‌പെന്റ് ചെയ്തതും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് സമിതി വിലയിരുത്തി. പോലിസ് സ്‌റ്റേഷനുകളില്‍ ദളിത് കൊലപാതകങ്ങളും പീഡനങ്ങളും, മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും പാര്‍ശവല്‍കൃതര്‍ക്കെതിരായും കൊലപാതകങ്ങളും ആക്രമങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്.പോലിസ് സംവിധാനത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥ മേഖലകളിലും ജാതീയതയും ജാതീയ അധികാരങ്ങളും വംശീയ ബോധവും നിലനിക്കുന്നുകൊണ്ടാണ് ഇത്തരം മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഏതാനും ദിവസത്തെ സസ്‌പെന്‍ഷനുശേഷം കുറ്റവാളികളെ സര്‍വ്വീസില്‍ തിരിച്ചെടുക്കും. നക്‌സല്‍ വര്‍ഗീസിന്റെ കൊലപാതകത്തില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ലക്ഷ്മണ ശിക്ഷിക്കപ്പെട്ടപോലെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കുറ്റവാളികളായ പോലിസുകാര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഈ സംഭവത്തിലെങ്കിലും മാതൃകാപരമായ നടപടിയെടുക്കാനാവശ്യപ്പെട്ട് ഐ ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്. രാവിലെ 10ന് തെക്കെ ഗോപുരനടയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക