|    Feb 23 Fri, 2018 10:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിനായകന്റെ മരണം: അന്വേഷണം ആരംഭിച്ചു

Published : 2nd August 2017 | Posted By: fsq

 

തൃശൂര്‍: പാവറട്ടി പോലിസ് സ്‌റ്റേഷനില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷെഫീക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വലപ്പാട് സിഐ ഓഫിസിലെത്തിയ അന്വേഷണസംഘം വലപ്പാട് സിഐ സിആര്‍ സന്തോഷില്‍ നിന്ന് വിശദവിവരങ്ങള്‍ ആരാഞ്ഞു. വിനായകനെ കസ്റ്റഡിയിലെടുത്ത പാവറട്ടി പോലിസ് സ്‌റ്റേഷനിലെത്തി ക്രൈംബ്രാഞ്ച് സംഘം പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നും വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ വിജയനാണ് കേസിന്റെ മേല്‍നോട്ടച്ചുമതല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss