|    Oct 19 Fri, 2018 2:17 pm
FLASH NEWS

വിനായകന്റെ പിതാവ് ഹരജി സമര്‍പ്പിച്ചു

Published : 14th September 2017 | Posted By: fsq

 

കൊച്ചി: പോലിസ് കസ്റ്റഡിയില്‍ നിന്ന് മോചിതനായ ശേഷം തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പിതാവിന്റെ ഹരജി. ദലിത് യുവാവായ വിനായകന്‍ മരിച്ച കേസിലെ പ്രതികളായ പോലിസുകാര്‍ കെ സാജന്‍, ശ്രീജിത്ത് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് വിനായകന്റെ പിതാവ് കൃഷ്ണന്‍ ഹരജി നല്‍കിയിരിക്കുന്നത്. മകനെ പിടികൂടിയ പോലിസ് അപമര്യാദയായി പെരുമാറുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പിതാവിന്റെ ഹരജിയില്‍ പറയുന്നു. ഇതില്‍ മനം നൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. തന്റെ വാദം കേള്‍ക്കാതെ ജാമ്യ ഹരജിയില്‍ തീരുമാനമെടുക്കരുതെന്നാണ് കക്ഷി ചേരല്‍ ഹരജിയിലെ ആവശ്യം. കേസ് പരിഗണിച്ച കോടതി സര്‍ക്കാറിനോട് വിശദീകരണം  തേടി. തുടര്‍ന്ന് ഹരജികള്‍ 19ന് പരിഗണിക്കാനായി മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss