|    Aug 23 Wed, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിനായകന്റെ പിതാവ് രഹസ്യ മൊഴി നല്‍കി

Published : 13th August 2017 | Posted By: fsq

 

തൃശൂര്‍: പോലിസ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബം മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ് മൊഴി നല്‍കിയത്. തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടി രഹസ്യ മൊഴി നല്‍കിയത്. വിനായകന്റെ കൂടെ പോലിസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരത്, മറ്റൊരു സുഹൃത്ത് വൈഷ്ണവ് എന്നിവരും മൊഴി നല്‍കിയിട്ടുണ്ട്. പുതുതായി അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയതെന്ന് വിനായകന്റെ അച്ഛന്‍ പറഞ്ഞു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയും പ്രതീക്ഷയുമുണ്ടെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ഇതിനിടെ വിനായകന്റെ വീട് ക്രൈംബ്രാഞ്ച് മേധാവി എ ഹേമചന്ദ്രന്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക