|    Jul 22 Sun, 2018 4:33 pm
FLASH NEWS

വിനായകന്റെ കേസ് കോടതിയില്‍ അഡ്വ. ബി എ ആളൂര്‍ വാദിക്കും

Published : 12th September 2017 | Posted By: fsq

 

എരുമപ്പെട്ടി: പോലിസിന്റെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദലിത് യുവാവ് വിനായകന്റെ കേസ് അഡ്വ. ബി എ ആളൂര്‍ ഏറ്റെടുത്തു. പോലിസ് കേസ് അട്ടിമറിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് കക്ഷിചേരുന്നതിനായി വിനായകന്റെ കുടുംബം അഡ്വ.ബി എ ആളൂരിന് വക്കാലത്ത് നല്‍കിയത്. ജൂലൈ 27ന് പാവറട്ടി പോലിസ് കസ്റ്റഡിയിലെടുത്ത വിനായകനെ പിറ്റേദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനായകനെ മര്‍ദ്ദിച്ച രണ്ട് പോലിസുകാരെ പ്രതികളാക്കി െ്രെകംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അതേസമയം പിതാവിന്റെ മര്‍ദ്ദനമാണ് വിനായകന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പാവറട്ടി പോലിസ് െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. വിനായകന്‍ നേരിടേണ്ടി വന്നത് ക്രൂരപീഡനമാണെന്നും രഹസ്യ ഭാഗങ്ങളില്‍ ഉള്‍പ്പടെ ഗുരുതരമായ പരുക്കുകളേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികളായ പോലിസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ കോടതിയില്‍ എതിര്‍ക്കുമെന്നും അഡ്വ.ബി എ ആളൂര്‍ പറഞ്ഞു. ഗോവിന്ദച്ചാമി മുതല്‍ പള്‍സര്‍ സുനി വരെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ അഭിഭാഷകനായ ആളൂര്‍ ആദ്യമായാണ് ഇരയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. വിനായകന്റെ കേസ് ഏറ്റെടുത്തതോടെ താന്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രചാരണങ്ങളുടെ മുനയൊടിയുമെന്നും അഡ്വ.ബി എ ആളൂര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss