|    Nov 18 Sat, 2017 4:35 am

വിനായകന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കണം: ദലിത് കോണ്‍ഗ്രസ്

Published : 3rd August 2017 | Posted By: fsq

 

തൃശൂര്‍: പാവറട്ടി പോലിസ് സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ കുടുംബത്തിന് 25 ലക്ഷം രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് വി പി സജീന്ദ്രന്‍ എംഎല്‍എ യും ഭാരതീയ ദലിത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ വിദ്യാധരനും ആവശ്യപ്പെട്ടു. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് അവര്‍ വിനായകന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ദലിത് കോണ്‍ഗ്രസ്സ് സമരത്തിനിറങ്ങും. ജില്ലാ നേതാക്കളായ വാസു കോട്ടോര്‍, സന്തോഷ് ഐത്താടന്‍, യുകെ ബിജു, സി കെ നാരായണന്‍, പി എസ് സുനില്‍, യുകെ സന്തോഷ്, കെ സി പ്രലോഭ് ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക