|    Aug 19 Sat, 2017 1:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിനായകന്റെ ആത്മഹത്യ : എസ് ഡിപിഐ എസ്പി ഓഫിസ് ധര്‍ണ നടത്തി

Published : 2nd August 2017 | Posted By: fsq

 

തൃശൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷമുള്ള ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം അടിയന്തിരാവസ്ഥക്കാലത്തെയാണ് ഓര്‍മപ്പെടുത്തുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അഭിപ്രായപ്പെട്ടു. വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ പോലിസുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി എസ്പി ഓഫിസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ പാവറട്ടി എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. വിനായകന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉത്തരവാദികളായ പോലിസുകാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിനായകന്റെ ദേഹമാസകലം ക്രൂരമായ മര്‍ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും വ്യക്തമായിരുന്നു. വിനായകന്‍ ദലിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നുവെന്ന്  ബോധ്യമുള്ള പോലിസ് വിവേചനപരമായാണ് പെരുമാറിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പട്ടികജാതി/വര്‍ഗ പീഡനനിയമ പ്രകാരവും ഉള്‍പ്പെടുത്തി പ്രതികളെ  ശിക്ഷിക്കണം.പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ദലിതുകള്‍ക്കു നേരേയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് ദിനംപ്രതി പത്തോളം കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. വിനായകന്റെ മരണം സംഭവിച്ച് പതിനഞ്ചുദിവസമായിട്ടും കുറ്റക്കാരെന്നു കണ്ടെത്തിയ പോലിസുകാരെ സംരക്ഷിക്കുന്ന നയമാണ് ആഭ്യന്തരവകുപ്പിന്റേതെന്നും മനോജ്കുമാര്‍ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം ഫാറൂഖ്, ഇ എം ലത്തീഫ്, ബി കെ ഹുസയ്ന്‍ തങ്ങള്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക