|    Jul 19 Thu, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിനായകനെ പോലിസ് മര്‍ദിക്കുന്നതു കണ്ടതായി സുഹൃത്തിന്റെ മൊഴി

Published : 20th September 2017 | Posted By: fsq

 

തൃശൂര്‍: പോലിസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകനെ പോലിസ് ക്രൂരമായി മര്‍ദിക്കുന്നതു കണ്ടിരുന്നുവെന്നു ലോകായുക്തയില്‍ സുഹൃത്ത് ശരത്തിന്റെ മൊഴി. പാവറട്ടി പോലിസിനെതിരേയാണു ശരത് മൊഴി നല്‍കിയത്. ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയാണു മൊഴി. വിനായകനൊപ്പം പോലിസ് ശരത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. തങ്ങളെ ഇരുവരെയും മാനിനക്കുന്നില്‍ നിന്നു കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ചു. വിനായകനെ കുനിച്ചുനിര്‍ത്തി പുറത്തു കൈമുട്ട് കൊണ്ട് ഇടിച്ചു, തലമുടി ചുഴറ്റി പിഴുതെടുക്കാന്‍ ശ്രമിക്കുകയും തല ശക്തിയായി ചുവരില്‍ ഇടിക്കുകയും ചെയ്തു. ഇരുകവിളിലും വയറിലും ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകള്‍ കൊണ്ടു വിനായകന്റെ പെരുവിരലില്‍ ചവിട്ടിയരച്ചുവെന്നും തനിക്കും ക്രൂര മര്‍ദനമേറ്റെന്നും ശരത്തിന്റെ മൊഴിയില്‍ പറയുന്നു. 40 മിനിറ്റോളമെടുത്താണു ശരതിന്റെ വിസ്താരം ലോകായുക്ത പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 17ന് പാവറട്ടി മാനിനക്കുന്നില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു കൊണ്ടു നില്‍ക്കെയാണു വിനായകനെയും ശരത്തിനെയും പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തു മോഷണങ്ങള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണു നടപടി സ്വീകരിച്ചതെന്നാണ് പോലിസിന്റെ വിശദീകരണം. പിറ്റേദിവസം വിനായകനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിനായകന്റെ പിതാവ് കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ലോകായുക്ത നേരിട്ട് കേസ് അന്വേഷിക്കുന്നതിലാണു ശരതിന്റെ മൊഴിയെടുത്തത്. കേസ് നവംബര്‍ മൂന്നിനു വീണ്ടും പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss