|    Sep 24 Mon, 2018 8:02 am
FLASH NEWS

വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്തുണ്ട്: മന്ത്രി പി തിലോത്തമന്‍

Published : 28th January 2017 | Posted By: fsq

 

കൊല്ലം: രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയ വിധ്വംസക പ്രവര്‍ത്തികളെ നേരിടാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് സവിശേഷമായ കരുത്തുണ്ടെന്ന് മന്ത്രി പി തിലോത്തമന്‍ അഭിപ്രായപ്പെട്ടു. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ വിതച്ച വര്‍ഗീയ വിഷത്തിന്റെ വിത്തുകള്‍ ഇന്ന് വടവൃക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരേ പോരാടാനുള്ള ആത്മവീര്യം ഓരോ ഇന്ത്യക്കാരനും ഉണ്ട്. ശാസ്ത്രനേട്ടങ്ങള്‍ രാജ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കലക്ടര്‍ ടി മിത്ര, സിറ്റി പോലിസ് കമ്മീഷണര്‍ സതീശ് ബിനോ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സായുധ പോലിസ്, ലോക്കല്‍ പോലിസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലിസ്, എന്‍സിസി, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവയുടെ പ്ലാറ്റൂണുകളും വിവിധ സ്‌കൂളുകളിലെ ബാന്‍ഡ് സംഘങ്ങളും പരേഡില്‍ അണിനിരന്നു. ജില്ലാ പോലിസ് ഹെഡ് ക്വാര്‍ട്ടേര്‍സ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ എം സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് പരേഡ് നടന്നത്. പരേഡ് വീക്ഷിക്കുന്നതിന് വന്‍ജനാവലി എത്തിയിരുന്നു. മേയര്‍ വി രാജേന്ദ്രബാബു സ്വാതന്ത്ര്യസമര സേനാനികളായ ചൂളൂര്‍ ഭാസ്‌ക്കരന്‍ നായര്‍, കെ കെ ദാമോദരന്‍, പങ്കുപിള്ള, ആര്‍ ദിവാകരന്‍, ചെല്ലപ്പന്‍ നായര്‍, വി നാരായണപിള്ള, ഉളിയക്കോവില്‍ ഭാസ്‌ക്കരന്‍ എന്നിവരെ ആദരിച്ചു. വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. വിമലഹൃദയ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഡിസ്‌പ്ലേ ചടങ്ങിന് മാറ്റുകൂട്ടി. എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്, മറ്റ് ജനപ്രതിനിധികള്‍,  സബ് കലക്ടര്‍ ഡോ. എസ് ചിത്ര, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഐ അബ്ദുല്‍ സലാം, തഹസില്‍ദാര്‍ പി ആര്‍ ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss