|    Jan 19 Thu, 2017 10:18 am

വിധി സ്വാഗതം ചെയ്യുന്നു: മാണി

Published : 28th August 2016 | Posted By: SMR

കോട്ടയം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിവിധി സ്വാഗതം ചെയ്യുന്നതായി കെ എം മാണി കോട്ടയത്ത് പറഞ്ഞു. ഏതുതരം അന്വേഷണത്തിനും തയ്യാറാണ്. എന്നാല്‍, സുതാര്യവും സത്യസന്ധവും ആയിരിക്കണം. തനിക്കെതിരായ കേസില്‍ തെളിവില്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞ ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ദുരൂഹതയുണ്ട്. പുനരന്വേഷണം ആവശ്യപ്പെട്ടത് വിജിലന്‍സ് ഉദ്യോഗസ്ഥനായതിനാല്‍ യാതൊരു നീതീകരണവുമില്ല.
എസ്പി സുകേശന്‍ ആദ്യം തെളിവില്ലെന്നും താന്‍ കുറ്റക്കാരനല്ലെന്നും കാണിച്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് മറ്റു മൂന്നു കാര്യങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചപ്പോഴും ഇതേ നിലപാട് തന്നെയാണ് കോടതിയില്‍ ആവര്‍ത്തിച്ചത്. ഈ റിപോര്‍ട്ട് അടുത്ത മാസം 5നു പരിഗണിക്കാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
തന്റെ രാഷ്ട്രീയ നിലപാടില്‍ അസഹിഷ്ണുത പൂണ്ടവരും വിജിലന്‍സ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നില്‍.  കേരളാ കോണ്‍ഗ്രസ് നിലപാടിലുണ്ടായ അസഹിഷ്ണുതയുടെ ബാക്കിപത്രമാണ് പുതിയ ഹരജി. തനിക്കതില്‍ ഒരു സങ്കോചവുമില്ലെന്നും  മാണി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക