|    Dec 16 Sat, 2017 3:21 am
FLASH NEWS
Home   >  Kerala   >  

വിധി പറയുന്നതിന്റെ പേരില്‍ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതിന് തുല്യം: ജ:കമാല്‍പാഷ

Published : 6th December 2015 | Posted By: TK

kamalpasha
കൊച്ചി: വിധി പറയുന്നതിന്റെ പേരില്‍ ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതിന് തുല്യമെന്ന് ജസ്റ്റിസ് കമാല്‍പാഷ.പരിചയത്തിന്റെ പേരില്‍ താനൊരു കേസും ഒഴിവാക്കിയിട്ടില്ല. അങ്ങിനെ ഒഴിവാക്കുന്നത് നിയമലംഘനമാണ്. ജഡ്ജിയെയല്ല. ജഡ്ജ്‌മെന്റിനെയാണ് കുറ്റപ്പെടുത്തേണ്ടത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്തതല്ല നിയമം മാനിക്കുന്നത് കൊണ്ടാണെന്നും അദേഹം വ്യക്തമാക്കി. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമാല്‍പാഷ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍കോഴകേസില്‍ മന്ത്രിയായിരുന്ന മാണിക്കെതിരെ നടത്തിയ വിധി അദേഹത്തിനെതിരെ രൂക്ഷവിമര്‍ശനത്തിനിടയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക