|    Feb 25 Sun, 2018 9:22 am
Home   >  Todays Paper  >  page 11  >  

വിധി പഠിച്ച ശേഷം പ്രതികരിക്കാം : ബിസിസിഐ

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ക്രിക്കറ്റ് കളിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക്് നീക്കിയ കേരള ഹൈക്കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബിസിസിഐ. കോടതി വിധി ബിസിസിഐയുടെ നിയമകാര്യ വിഭാഗം പരിശോധിക്കും. ശേഷം നിലപാട് ഉചിതമായ വേദിയില്‍ അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ‘വിധി ഇന്ന് വന്നതേ ഉള്ളൂ. ബിസിസിഐയുടെ നിയമകാര്യ വിഭാഗം വിധി പഠിച്ച് നിരീക്ഷണങ്ങള്‍ അറിയിക്കും. അവരുടെ നിരീക്ഷണങ്ങള്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും’- ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി കെ ഖന്ന ഇന്നലെ രാത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന് ശ്രീശാന്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മെയിലാണു ഡല്‍ഹി പോലിസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss