|    Jan 22 Sun, 2017 1:15 am
FLASH NEWS

വിധി തര്‍ളത്തിയ അബ്ദുല്‍വാഹിദ് സുമനസ്സുകളുടെ കനിവ് തേടുന്നു

Published : 1st July 2016 | Posted By: SMR

കൊച്ചി: ഫെബ്രുവരി 14 എന്ന ദിവസം ചെമ്പ്കാട്ടിക്കുന്ന് വടക്കേടത്ത് വീട്ടില്‍ അബ്ദുല്‍വാഹിദി(38)നും കുടുംബത്തിനും ഒരിക്കലും മറക്കാന്‍ കഴിയില്ല. പാഞ്ഞടുത്ത ബൈക്ക് അബ്ദുല്‍വാഹിദിനെ ജീവച്ഛവമാക്കി മാറ്റിയ ദിവസമായിരുന്നു അത്. ഒപ്പം ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ തല്ലിത്തകര്‍ത്ത ദിവസവും. വിധിയുടെ ക്രൂരത തളര്‍ത്തിയ അബ്ദുല്‍വാഹിദും കുടംബവും നിലനില്‍പ്പിനായി സുമനസ്സുകളുടെ കനിവ് തേടുകയാണ്.
കഴിഞ്ഞ നാലര മാസത്തോളമായി അനങ്ങാന്‍പോലും സാധിക്കാതെ അബോധാവസ്ഥയിലാണ് അബ്ദുല്‍വാഹിദ്. അബ്ദുല്‍ വാഹിദിന്റെ ഇതുവരെയുളള ചികില്‍സയ്ക്ക്തന്നെ വന്‍തുക ചെലവായി. ചുമട്ടുതൊഴിലാളിയായ വാഹിദിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
തളര്‍വാതം പിടിപെട്ട മാതാവും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്തം വാഹിദിന്റെ ചുമലിലായിരുന്നു. അബ്ദുല്‍വാഹിദ് കിടപ്പിലായതോടെ മക്കളുടെ വിദ്യാഭ്യാസംപോലും പ്രതിസന്ധിയിലാണ്. കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സ്വരൂപിച്ചു നല്‍കിയ പണമുപയോഗിച്ചാണ് അബ്ദുല്‍വാഹിദിന്റെ ഇതുവരെയുള്ള ചികില്‍സ മുന്നോട്ടുപോയത്. എന്നാല്‍, തുടര്‍ ചികില്‍സയക്ക് വന്‍തുക തന്നെ ഇനിയും വേണ്ടിവരും. ഇത്രയും തുക കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അബ്ദുല്‍വാഹിദും കുടുംബവും സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിക്കുന്നത്.
അബ്ദുല്‍വാഹിദിന്റെ ചികില്‍സക്ക് പണം സ്വരൂപീക്കുന്നതിനായി കനറാ ബാങ്കിന്റെ പൂത്തോട്ട ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 5632101001125. ഐഎഫ്എസ്‌സി കോഡ്: സിഎന്‍ആര്‍ബി0005632. കൂടുതല്‍ വിവരങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ റഷീദ് – 9846960488, ജായിസ് വാഹിദ് – 7034292788 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക