|    Jan 20 Sat, 2018 12:44 pm
FLASH NEWS
Home   >  News now   >  

വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്താന്‍

Published : 18th May 2017 | Posted By: G.A.G

ഇസ് ലാമാബാദ് : കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായകോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്താന്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ അധികാരങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് പാക്കിസ്താന്റെ ഫോറിന്‍ ഓഫിസ് അറിയിച്ചത്.

ജാദവിന്റെ കേസ് അന്താരാഷ്ട്രകോടതിയില്‍ എത്തിക്കുക വഴി ഇന്ത്യ യഥാര്‍ഥ മുഖം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്ന് ഫോറിന്‍ ഓഫിസ് വക്താവ് നഫീസ് സ്‌ക്കറിയ ആരോപിച്ചു. ദേശീയ ചാനലായ പാകിസ്താന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് സക്കറിയ ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയുടെ യഥാര്‍ഥ മുഖം ലോകത്തിന് മുമ്പില്‍ തുറന്നു കാട്ടുമെന്നും’ വിധിയെ സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് നീതിന്യായ കോടതിയെ അറിയിച്ചുകഴിഞ്ഞതായും സക്കറിയ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day