|    Dec 15 Sat, 2018 12:46 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിധി അംഗീകരിക്കാത്തവരെ ഇന്ത്യന്‍ പൗരന്മാരായി കാണാനാവില്ല

Published : 26th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി അംഗീകരിക്കാത്തവരെ ഇന്ത്യന്‍ പൗരന്‍മാരായി കാണാനാവില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ. “മാനുഷരൊന്ന്’ കള്‍ച്ചറള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.
കോടതിവിധികളെ അംഗീകരിക്കാത്തവര്‍ ഭരണഘടനയെ തള്ളിപ്പറയുകയാണ്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരവും മതേതരത്വത്തിന്റെ മുഖവുമായിരുന്ന ശബരിമല ഇന്ന് കലുഷിതമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാവുന്നില്ല. മതം എന്നത് ആചാരങ്ങളെയല്ല ധാര്‍മികമൂല്യങ്ങളെ അടിസ്ഥാനമാക്കിയാണു നിലനില്‍ക്കുന്നത്. എന്നാല്‍ ചില പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതങ്ങളെ അധികാരത്തിലെത്തുന്നതിനുള്ള ഏണിപ്പടിയായി ഉപയോഗിക്കുന്നു.
ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യങ്ങള്‍ പരമാധികാരികളായ വോട്ടര്‍മാര്‍ക്ക് ഉറപ്പു വരുത്തുകയെന്നത് അധികാരത്തിലെത്തുന്നവരുടെ കടമയാണ്. എന്നാല്‍ തുല്യതയ്ക്കു വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
ദേശവും ഭരണകൂടവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ഇന്നു ഭരിക്കുന്നത്. സാമൂഹികപ്രശ്‌നങ്ങളെ കാണാതെ കോടികളുടെ പ്രതിമ ഉണ്ടാക്കുകയാണു ഭരണാധികാരികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി സി സിറിയക്, എഎപി എംഎല്‍എ സോമനാഥ് ചാറ്റര്‍ജി, ഗിരീഷ് ചൗധരി പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss