|    Jul 20 Fri, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിധിക്കെതിരേ ഗുര്‍മീത് കോടതിയെ സമീപിക്കും

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രണ്ടു ബലാല്‍സംഗക്കേസില്‍ പ്രത്യേക സിബിഐ കോടതിവിധിക്കെതിരേ ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങ് പഞ്ചാബ്, ഹരിയാന കോടതിയെ സമീപിക്കും. ഗുര്‍മീതിന്റെ ശിഷ്യരായ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ആഗസ്ത് 25നാണ് പ്രത്യേക സിബിഐ കോടതി ഗുര്‍മിതിനെ അറസ്റ്റ് ചെയ്തത്. ഗുര്‍മീത് ഇപ്പോള്‍ റോഹത്തക് ജില്ലാ ജയിലിലാണ്. തനിക്കെതിരേയെടുത്ത കേസുകള്‍ കള്ളമാണെന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു കഴിയില്ലെന്നും 50കാരനായ ഗുര്‍മീത് പറയുന്നു. 2002ലാണ് പഞ്ചാബ്, ഹരിയാന കോടതി ഗുര്‍മീതിനെതിരേ സ്വമേധയാ കേസെടുത്തത്. അതേസമയം, കേസില്‍ പോലിസ് അന്വേഷിക്കുന്ന ഹണിപ്രീത് ഇന്‍സാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss