|    Oct 18 Thu, 2018 2:01 am
FLASH NEWS
Home   >  National   >  

വിധിക്കെതിരെ ഗുര്‍മീത് ഹൈക്കോടതിയിലേക്ക്

Published : 25th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ കഠിനതടവിന് വിധിച്ച സിബിഐ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഗുര്‍മീത് അപ്പീല്‍ നല്‍കിയത്. ഗുര്‍മീതിന് വേണ്ടി അഭിഭാഷകന്‍ എസ്.കെ നര്‍വാണയാണ് അപ്പീല്‍ നല്‍കിയത്.
തന്റെ അനുയായികളായ രണ്ട് യുവതികളെ പീഡിപ്പിച്ചുവെന്ന കേസില്‍ കഴിഞ്ഞ മാസമാണ് ഗുര്‍മീത് രാം റഹീമിനെ സി.ബി.ഐ കോടതി ഇരുപത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.ഓരോ കേസിലും പത്ത് വര്‍ഷം വീതമാണ് തടവുശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലുമായി 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടില്ലെന്നും ഗുര്‍മീത് ആരോപിച്ചു.ആറ് വര്‍ഷത്തിന് ശേഷമാണ് പെണ്‍കുട്ടികളുടെ മൊഴി സി.ബി.ഐ എടുത്തത്. അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുമില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ശിക്ഷാ വിധി റദ്ദാക്കണമെന്നാണ് ഗുര്‍മീത് തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss