|    Dec 12 Tue, 2017 7:50 pm
FLASH NEWS

വിധികര്‍ത്താക്കള്‍ തിരിച്ചുപോയി

Published : 5th December 2017 | Posted By: kasim kzm

കലോല്‍സവത്തിന്റെ സ്‌റ്റേജ് മല്‍സരങ്ങള്‍ ആദ്യ ദിനം തന്നെ സമയം തെറ്റി. ഉദ്ഘാടന ചടങ്ങ് രാവിലെ ഒമ്പതിനാണ് തീരുമാനിച്ചത്.എന്നാല്‍ ഉദ്ഘാടന സമ്മേളനം ഒരു മണിക്കൂര്‍ വൈകി. ചടങ്ങ് കഴിഞ്ഞപ്പോഴേക്ക് പിന്നേയും രണ്ടു മണിക്കൂര്‍ പിന്നിട്ടു. പ്രധാന വേദിയില്‍ പത്തിന് തുടങ്ങേണ്ട പെണ്‍കുട്ടികളുടെ മോഹിനിയാട്ടം തുടങ്ങിയത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ്.
ഉദ്ഘാടന സമ്മേളനം വൈകിയതോടെ മറ്റു വേദികളിലെ മല്‍സരങ്ങള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മല്‍സര ഇനങ്ങള്‍ തുടങ്ങേണ്ട സമയമായിട്ടുപോലും പല വേദികളും പൂര്‍ണ സജ്ജമായിരുന്നില്ല. മൈക്കിന്റെയും സ്‌റ്റേജിന്റെ കര്‍ട്ടനുകളും ഉള്‍പ്പെടെയുള്ളവ ഇന്നലെ രാവിലെ 11 മണിയോടെയാണ് സജ്ജീകരിച്ചത്. മല്‍സരങ്ങള്‍ തുടങ്ങാന്‍ വൈകിയതോടെ വിധി നിര്‍ണയത്തിനായി മറ്റു ജില്ലകളില്‍ നിന്നെത്തിയ വിധികര്‍ത്താക്കളും തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ കോഴിക്കോട് നിന്നു വന്ന രണ്ടു പേര്‍ മല്‍സരം വിലയിരുത്താതെ തിരിച്ചുപോകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക