|    Dec 12 Tue, 2017 8:10 am

വിധവയെ ഹോംഗാര്‍ഡ് പീഡിപ്പിച്ചതായി പരാതി

Published : 6th November 2016 | Posted By: SMR

തൊടുപുഴ: വിധവയായ വീട്ടമ്മയെ ഹോം ഗാര്‍ഡ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി.നെടുങ്കണ്ടം പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.നെടുങ്കണ്ടം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്യുന്ന ഹോംഗാര്‍ഡാണ് പീഡനം നടത്തിയതെന്നാണ് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.പ്രശ്‌നം പറഞ്ഞ് തീര്‍ക്കാനായി വിളിപ്പിച്ച പോലിസ് സ്‌റ്റേഷനില്‍ വച്ച് അഞ്ചു ലക്ഷം രൂപ നല്‍കി കേസില്‍ നിന്നും തടിയുരാന്‍ പ്രതി ശ്രമം നടത്തിയതായും ആരോപണമുയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന ഡിവൈഎസ്പിക്കാണ് വീട്ടമ്മ പരാതി നല്‍കി. അഞ്ച് വര്‍ഷം മുന്‍പാണ് വീട്ടമ്മയുടെ ഭര്‍ത്താവ് മരിച്ചത്. 20 വയസുള്ള ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയുമായി വീട്ടമ്മ ഒറ്റയ്ക്ക് താമസിച്ച വരികയായിരുന്നു. കൂലിപ്പണിയെടുത്താണ് വീട്ടമ്മ ഉപജീവനം നടത്തിയിരുന്നത്. വീടിനു സമീപത്തുള്ള ഹോംഗാര്‍ഡിന്റെ ഏലത്തോട്ടത്തില്‍ ജോലി ചെയ്ത വരുകയായിരുന്നു വീട്ടമ്മ. തോട്ടം നനയ്ക്കുവാനുള്ള മോട്ടറിന്റെ സ്വിച്ച് ഘടിപ്പിച്ചിരുന്നത് വീട്ടമ്മയുടെ വീട്ടിലാണ്. ആറുമാസം മുന്‍പ് വീട്ടിലെത്തിയ സമയത്ത് ഹോംഗാര്‍ഡ് വീട്ടിനുള്ളില്‍ കടന്ന വീട്ടമ്മയെ കടന്ന് പിടിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് വീട്ടമ്മ കട്ടപ്പന ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരമായി നിര്‍ധനയായ വിട്ടമ്മയെ പീഡിപ്പിച്ചു.ഇതിനുശേഷം ഗര്‍ഭിണിയായ വിവരം പറഞ്ഞപ്പോള്‍  ഈ വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞ് വീട്ടമ്മയെ ഹോം ഗാര്‍ഡ് ഭീഷണപ്പെടുത്തി.മാനസികമായി തകര്‍ന്ന വീട്ടമ്മ വിവരം നെടുങ്കണ്ടം പോലിസിനു പരാതി നല്‍കി.ഇതിനുശേഷം കേസിന്റെ വിവരം തിരക്കാന്‍ പോലിസ് വീട്ടിലെത്തിയപ്പോള്‍ പ്രതിയും ഇവരുടെ കൂടെ വീട്ടിലെത്തി.ഇതിനുശേഷം വീണ്ടും ഭീഷണിയുമായി ഇയാള്‍ രംഗത്തെത്തിയതായും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ വീട്ടമ്മ പരാതി നല്‍കിയ വിവരം അറിഞ്ഞ് വീട്ടമ്മക്ക് വധഭീഷണിയുമായി പ്രതി രംഗത്തിറങ്ങിയതോടെയാണ് കട്ടപ്പന ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്.എന്നാല്‍ സംഭവത്തില്‍ ദുരുഹത നിലനില്‍ക്കുന്നതയാണ് പോലിസ് പറയുന്നത്.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക