|    Oct 18 Thu, 2018 8:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിധവയെ പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രധാന പ്രതി ഗുരുജിയുടെ ശിഷ്യന്‍ ; ദുരൂഹതകള്‍ കൂടുന്നു

Published : 29th September 2017 | Posted By: fsq

 

ആലപ്പുഴ: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രം നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെ പ്രധാന ശിഷ്യന്മാരും സഹായികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. സ്വകാര്യ വെബ്‌പോര്‍ട്ടലായ നാരദാ ന്യൂസാണ്് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. മതം മാറിയവരും മിശ്രവിവാഹിതരുമായ പെണ്‍കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കി ഘര്‍വാപസി നടത്തുന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടത്തിപ്പുകാരനായ പെരുമ്പളം സ്വദേശി കെ ആര്‍ മനോജ് എന്ന മനോജ് ഗുരുജിയുടെ ക്രിമിനല്‍ബന്ധങ്ങളും വിവാദമായത്. ഇയാളുടെ പ്രധാന ശിഷ്യനും സഹായിയുമായ രാമചന്ദ്രനെന്നയാള്‍ വിധവയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച് 31 ലക്ഷം തട്ടിയ കേസില്‍ പിടിയിലായിരുന്നു. പെരുമ്പളം സ്വദേശിയായ രാമചന്ദ്രന്‍ വീട്ടുദോഷം മാറ്റാനെന്ന പേരില്‍ സ്ത്രീയെ സമീപിക്കുകയും പൂജാകര്‍മങ്ങള്‍ ചെയ്യുന്നതിനിടയില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. 2010 മുതല്‍ തുടങ്ങിയ പീഡനവിവരം പുറത്തുവരുന്നത് 2016ലാണ്.  ഇതിനിടെ ഇവരുടെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും ഇയാള്‍ തട്ടിയെടുത്തു. മാനസികവിഭ്രാന്തി കാട്ടിത്തുടങ്ങിയ സ്ത്രീയെ മക്കള്‍ ഡോക്ടറുടെ അടുക്കലെത്തിച്ച് കൗ ണ്‍സലിങ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ആലുവ ഈസ്റ്റ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 1999ല്‍ മനീഷാ സാംസ്‌കാരികവേദി എന്ന പേരില്‍ മനോജ് തീവ്ര ഹിന്ദുത്വസംഘടന രൂപീകരിച്ച് അതില്‍ സ്ത്രീകളെ അംഗങ്ങളാക്കിയിരുന്നു. പിന്നീട് സ്ത്രീകളെ മുന്‍നിര്‍ത്തിയായിരുന്നു പ്രവര്‍ത്തനം. സംഘത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന് സ്ത്രീകളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവസരമൊരുക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് സ്ത്രീകളെ സംഘത്തിലേക്കു ചേര്‍ത്തിരുന്നത്. ഇതിനിടെ മനോജ് യോഗാകേന്ദ്രത്തിലെ പ്രധാന ശിഷ്യയും അധ്യാപികയുമായ സ്ത്രീയുമായി നടത്തിയ അശ്ലീല ഫോണ്‍സംഭാഷണം മറ്റു ചില ശിഷ്യരുടെ കൈയിലെത്തി. തുടര്‍ന്ന് ഈ ശിഷ്യന്മാര്‍ക്കെതിരേ കള്ളക്കേസ് കൊടുത്തു. മനോജിന്റെ പീഡനങ്ങളും വൈകൃതങ്ങളും പുറത്താവുമെന്നു ഭയന്നാണ് ഇവര്‍ക്കെതിരേ കള്ളക്കേസ് നല്‍കിയത്. എന്നാല്‍, ഇയാള്‍ നല്‍കിയ പരാതി വ്യാജമാണെന്നു മനസ്സിലാക്കിയ ഹില്‍പാലസ് പോലിസ് അവരെ വെറുതെവിടുകയായിരുന്നു. രാമചന്ദ്രനെ പോലെ ക്രിമിനല്‍ സ്വഭാവമുള്ളവരും പീഡനക്കേസില്‍ ബന്ധമുള്ളവരുമൊക്കെയാണ് മനോജ് ഗുരുജിയുടെ ശിഷ്യരും സഹായികളും. ആര്‍എസ്എസ്, വിഎച്ച്പി, ഹിന്ദു ഐക്യവേദി എന്നിവയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നും അവരുടെ സഹായമുണ്ടായിരുന്നുവെന്നും ഇയാള്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നു സമ്മതിക്കുന്നു. ബാലഗോകുലം, ഹിന്ദു ഹെല്‍പ് ലൈന്‍, മാതാ അമൃതാനന്ദമയി മിഷന്‍, ചിന്മയ മിഷന്‍, കൊളത്തൂര്‍ അദൈ്വതാശ്രമം എന്നീ സംഘടനകളും നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാളുടെ സാമ്പത്തികസ്രോതസ്സ് ഇതുവരെയും വെളിവായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss