|    Oct 17 Wed, 2018 7:29 am
FLASH NEWS

വിധവയെ പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചെന്നു പരാതി

Published : 25th September 2017 | Posted By: fsq

 

നെടുങ്കണ്ടം: വിധവയായ സ്ത്രീയെ പഞ്ചായത്ത് കെട്ടിടത്തിലെ തൊഴില്‍ കേന്ദ്രത്തില്‍ നിന്ന് അധികൃതര്‍ ഇറക്കിവിട്ട് കടമുറി അടച്ചുപൂട്ടിയെന്നു പരാതി. നെടുങ്കണ്ടം മണ്ണുപുരയിടത്തില്‍ ഓമന(51)യുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ യൂനിറ്റാണ് വാടക കുടിശ്ശികയായതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയത്. കെട്ടിടത്തിന്റെ താഴ് തകര്‍ത്ത് പുതിയ പൂട്ടിട്ടതോടെ ഇവരുടെ കുടുംബം മുഴുപ്പട്ടിണിയിലായി. ഭിന്നശേഷിയുള്ള ഓമന സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനാണ് തയ്യല്‍ യൂണിറ്റ് ആരംഭിച്ചത്. ഇതിനായി വികലാംഗ ക്ഷേമബോര്‍ഡ്, ഖാദിബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നു വന്‍തുക വായ്പയെടുത്താണ് സ്വയം തൊഴില്‍ യൂണിറ്റ് ആരംഭിച്ചത്. ഇതിനിടെ മഴക്കാലത്ത് വെള്ളം കയറി കെട്ടിടത്തിലെ തുണിത്തരങ്ങളും യന്ത്രങ്ങളും നശിച്ചതോടെ അരലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചു. ഉപജീവന മാര്‍ഗം തടസ്സപ്പെട്ടതോടെ ഓമന ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി തയ്യല്‍ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന മുറി തുറന്നു നല്‍കാന്‍ പഞ്ചായത്തിനു നിര്‍ദേശം നല്‍കിയെങ്കിലും പ!ഞ്ചായത്ത് വീണ്ടും കോടതിയെ സമീപിച്ചതോടെ വീട്ടമ്മ ജീവിക്കാന്‍ മാര്‍ഗമില്ലാതെ നട്ടംതിരിയുകയാണ്. വാടകയ്ക്കാണ് താമസിക്കുന്നത്. ഉടുമ്പന്‍ചോല പഞ്ചായത്ത് ലൈബ്രറിയില്‍ പാര്‍ട്‌ടൈം ജോലി ചെയ്താണ് ഓമന വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍മക്കളുടെ ചെലവ് നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss