|    Jul 20 Fri, 2018 10:18 pm
FLASH NEWS

വിധവയായ വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം : മധ്യവയസ്‌കനും മക്കളും അടക്കം നാലുപേര്‍ അറസ്റ്റില്‍

Published : 27th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: വിധവയായ വീട്ടമ്മയേയും മകനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേരെ വണ്ടിപ്പെരിയാര്‍ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി പത്മനാഭന്‍ (30), പെരിയാര്‍ തേങ്ങാക്കല്‍ ഒന്നാം ഡിവിഷനില്‍ സെല്‍വകുമാര്‍ (48), ഇയാളുടെ മക്കളായ സന്തോഷ് കുമാര്‍ (23), ശങ്കര്‍ കുമാര്‍ (21) എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ അഡീഷനല്‍ എസ്.ഐ.സൈഫുദ്ധീനും സംഘവും പിടികൂടിയത്. വണ്ടിപ്പെരിയാര്‍  തേങ്ങാക്കല്‍ സ്വദേശി ദേവിക്കും മകന്‍ സുധാകറിനുമാണ് നാലംഗ സംഘത്തിന്റെ ആക്രമണമേറ്റത്. മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മാതാവിന് പരിക്കേറ്റത്. കഴിഞ്ഞ 10ാം തിയ്യതിയാണ് സംഭവം. സംഭവത്തെക്കുറിച്ച്  പോലിസ് പറയുന്നത് ഇങ്ങനെ: മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കി ഉപജീവനം നടത്തി വരികയാണ് സുധാകര്‍. സംഭവ ദിവസം തേങ്ങാക്കല്ലില്‍ കല്യാണ പരിപാടിയ്ക്ക് മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കി. മദ്യലഹരിയില്‍ ഒരാള്‍ ഇയാളുടെ ട്യൂബ് ലൈറ്റ് അടിച്ചു തകര്‍ത്തു. ഇത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷം ഉണ്ടായി. ഇതിനു പിന്നാലെ ഒരു സംഘം ആളുകള്‍ എത്തി സുധാകറിനെ ആക്രമിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാന്‍ എത്തിയ ദേവിയെയും സംഘം ക്രൂരമായി ആക്രമിക്കുകയും കൈ തല്ലി ഒടിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പോലിസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിരുന്നില്ല. പിന്നീട് വനിത കമ്മീഷന്‍ മുമ്പാകെ വീട്ടമ്മ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് പ്രതികളെ പിടിച്ചത്.  സി.പി.ഒമാരായ മോന്‍സി, സിയാദ് അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അ തേസമയം, കേസ് അട്ടിമറിക്കാ ന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു. വീട്ടമ്മയുടെ കൈ ഒടിഞ്ഞിട്ടും ഗൗരവത്തോടെ കേസ് പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. വീട്ടമ്മയെയും മകനെയും കൊ ണ്ട് പരാതി പിന്‍വലിപ്പിച്ച് കേസ് ഒതുക്കാനും നീക്കം നടക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss