|    Oct 24 Wed, 2018 12:21 am
FLASH NEWS

വിധവകളായ അമ്മയെയും മകളെയും ഒഴിപ്പിക്കാനുള്ള നീക്കം തടഞ്ഞു

Published : 23rd September 2017 | Posted By: fsq

 

തൊടുപുഴ: വിധവകളായ അമ്മയെയും മകളെയും വീട്ടില്‍നിന്ന് ഒഴിപ്പിക്കാനുള്ള തൊടുപുഴ നഗരസഭാ— അധികൃതരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. അതേസമയം, സ്വകാര്യ വ്യക്തിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമായി. മുതലക്കോടം— കുന്നത്തിനു സമീപം തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡുവക്കില്‍ വര്‍ഷങ്ങളായി താമസിക്കുന്ന പുതുപ്പാടിയില്‍ സൈനബ (85), മകള്‍ ഐഷ (48) എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തിയത്. 80 വര്‍ഷത്തില്‍ അധികമായി സൈനബ റോഡരികിലെ വീട്ടിലാണ് താമസം. വീടിനുപിന്നില്‍ മറ്റൊരു വ്യക്തിയുടെ സ്ഥലമാണ്. ഈ വ്യക്തി സൈനബയുടെ വീടൊഴിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നു. എന്നാല്‍, നാട്ടുകാരുടെ എതിര്‍പ്പ്— മൂലം ഒഴിപ്പിക്കല്‍ നടന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഈ വ്യക്തി— ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും 2014ല്‍ “സമയപരിധിയില്ലാതെ’ ഇവരെ പുനരധിവസിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കുന്നം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കെ കെ ആര്‍ റഷീദ് മൂന്നുവര്‍ഷമായി സൈനബയു—ടെ പ്രശ്‌നം മുനിസിപ്പല്‍ കൗണ്‍സിലില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും പുനരധിവാസത്തിനുള്ള നടപടി— അധികൃതര്‍ സ്വീകരിച്ചില്ല. സമീപവീടുകളില്‍ വീട്ടുജോലി ചെയ്ത് കഴിയുന്ന തനിക്ക് 1951ല്‍ വടക്കയില്‍ മുഹമ്മദ് എന്നയാള്‍ കുത്തകപ്പാട്ടമായാണ് ഭൂമി നല്‍കിയതെന്ന് സൈനബ പറയുന്നു. ഹൈക്കോടതി ഉത്തരവ് ഇതേവരെ നടപ്പാക്കാത്തതിനെതിരെ  സ്വകാര്യ വ്യക്തി വീണ്ടും ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 25ാം തിയ്യതിക്കകം ഉത്തരവ് നടപ്പാക്കണമെന്ന് നഗരസഭാ സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു. സ്ഥലം കൗണ്‍സിലറെപ്പോലും അറിയിക്കാതെയാണ് ചെയര്‍പേഴ്‌സണ്‍ വീട് ഒഴിപ്പിക്കാന്‍ ജീവനക്കാരെ പറഞ്ഞയച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. വനിതാ പോലിസ് അടക്കമുള്ള സന്നാഹവുമായി— പോലിസും എത്തിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് കൗണ്‍സിലര്‍മാരായ കെ കെ ആര്‍ റഷീദ്, കെ കെ ഷിംനാസ്, സിപിഎം മുതലക്കോടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളും സ്ഥലത്തെത്തി. വിധവകളായ ഇവര്‍ക്കുപകരം സംവിധാനമൊരുക്കാതെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നാട്ടുകാരുടെ— ശക്തമായ നിലപാടിനെത്തുടര്‍ന്ന് മുനിസിപ്പല്‍ അധികൃതര്‍ക്ക് പിന്മാറേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ട അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കണമെന്നും സൈനബയ്ക്ക് പകരം വീട് നല്‍കണമെന്നും നിലവിലുള്ള സ്ഥലം മുനിസിപ്പാലിറ്റി ഏറ്റെടുക്കണമെന്നും കൗണ്‍സിലര്‍— കെ കെ ആര്‍ റഷീദ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss