|    Jul 26 Wed, 2017 10:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്വേഷ പ്രസംഗം: വരുണിനെതിരേ കോടതി നോട്ടീസ്

Published : 9th July 2016 | Posted By: SMR

പിലിഭിത്ത്: 2009ല്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ബിജെപി എംപി വരുണ്‍ഗാന്ധിക്കെതിരേ കോടതി നോട്ടീസയച്ചു. സപ്തംബര്‍ 30ന് കേസില്‍ അടുത്ത വാദം കേള്‍ക്കുമ്പോള്‍ ഹാജരാവണമെന്നാണ് ജില്ലാ ജഡ്ജി കൗടില്യകുമാര്‍ ഗൗര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടത്. കേസില്‍ വരുണ്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കേസില്‍ വരുണിനെ 2013ല്‍ വെറുതെ വിട്ടിരുന്നു. ഇതിനെതിരേ സാമൂഹിക പ്രവര്‍ത്തകന്‍ ആസാദ് ഹയത്താണ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വരുണ്‍ പ്രത്യേക സമുദായത്തിനെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ആരോപണം. പിലിഭിത്തിലെ പൊതുയോഗങ്ങളിലായിരുന്നു വിദ്വേഷ പ്രസംഗം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക