|    Dec 19 Wed, 2018 3:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്വേഷ പ്രസംഗം: യു പി മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാത്തതെന്ത്?

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കലാപത്തിനിടയാക്കുന്ന തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യുന്നില്ലെന്ന് സുപ്രിംകോടതി. ഇക്കാര്യത്തില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2007ല്‍ എംപിയായിരിക്കെ യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ വര്‍ഗീയ കലാപത്തിന് ഇടയാകുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്നാണ് കേസ്. ഈ പ്രസംഗത്തിനു ശേഷം നിരവധി അക്രമസംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുകയും ചെയ്തിരുന്നു. കേസില്‍ പോലിസ് കുറ്റപത്രം നല്‍കിയെങ്കിലും യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗോരഖ്പൂര്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss