|    May 29 Mon, 2017 3:56 am
FLASH NEWS

വിദ്വേഷ പ്രസംഗം: എംഎല്‍എയ്ക്ക് എതിരേ കേസ്

Published : 5th August 2016 | Posted By: SMR

ഹൈദരാബാദ്: പശുവിന്റെ തൊലിയുരിച്ചെന്നാരോപിച്ച് ദലിതുകളെ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. തെലങ്കാന എംഎല്‍എ രാജാ സിങിനെതിരേയാണ് മംഗള്‍ഹട്ട് പോലിസ് കേസ് എടുത്തത്. രാജാ സിങിന്റേത് വിദ്വേഷപ്രസംഗമാണെന്നാരോപിച്ച് മലാ സംഘ് ക്ഷേമ സംഗം പ്രസിഡന്റ് ബി രാമപ്രസാദ് നല്‍കിയ പരാതിപ്രകാരമാണ് കേസ്. പ്രസംഗത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എസിപി രാം ഭൂപാല്‍ റാവു പറഞ്ഞു. പശുവിന്റെ തോലുരിച്ചതിലൂടെ ദലിതുകളുടെ വൃത്തികേടാണ് തുറന്നുകാട്ടുന്നതെന്നും സംഭവം സമുദായത്തിന് മൊത്തം നാണക്കേടുണ്ടാക്കിയെന്നും ദലിതുകളെ ആക്രമിച്ചതിലൂടെ അവരെ ഒരു പാഠം പഠിപ്പിക്കാനായെന്നുമായിരുന്നു രാജാ സിങിന്റെ പ്രസംഗം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day