|    Oct 17 Wed, 2018 8:59 am
FLASH NEWS
Home   >  Kerala   >  

വിദ്വേഷ പ്രസംഗം:ശശികലക്കെതിരെ കേസെടുത്തു

Published : 11th September 2017 | Posted By: mi.ptk

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യ വേദി നേതാവ് ശശികലക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം വടക്കന്‍ പറവൂര്‍ പോലീസാണ് കേസെടുത്തത്. ശശികലക്കെതിരെ ഡിവൈഎഫ്‌ഐയും വിഡി സതീശന്‍ എംഎല്‍എയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ശശികല വിവാദ പ്രസംഗം നടത്തിയത്. ജീവന്‍ വേണമെങ്കില്‍ മതേതര എഴുത്തുകാര്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോം നടത്തിക്കോളൂവെന്നും അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതിയായിരിക്കുമെന്നുമായിരുന്നു ശശികലയുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിനെതുടര്‍ന്ന് പോലീസ് പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ശബ്ദരേഖയും ശേഖരിച്ചിരുന്നു.
പ്രസംഗം പരിശോധിച്ച ശേഷം നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നിര്‍ദേശം നല്‍കിയിരുന്നു.
വിഡി സതീശന്‍ എംഎല്‍എയുടെ പതിനാറടിയന്തരം പറവൂരില്‍ നടത്തുമെന്ന് ഭീഷണിമുഴക്കിയ ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബുവിനെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം, 2006ല്‍ കോഴിക്കോട് മുതലക്കുളത്ത് നടത്തിയ മതവിദ്വേഷ പ്രസംഗത്തില്‍ ശശികലക്കെതിരെ കസബ പോലീസും കേസെടുത്തിട്ടുണ്ട്. മാറാട് കലാപവുമായി ബന്ധപ്പെട്ട് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന പരാതിയിലാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss