|    Sep 23 Sun, 2018 10:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിദ്വേഷ പ്രചാരണം തടഞ്ഞില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരേ നടപടി

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിദ്വേഷവും തെറ്റിദ്ധാരണയും പടര്‍ത്തുന്ന സന്ദേശങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളുടെ ഇന്ത്യയിലെ മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരേയാണ് പ്രാഥമികമായി നടപടിയെടുക്കുകയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിദ്വേഷ സന്ദേശങ്ങളിലൂടെയാണ് രാജ്യത്തിന്റെ പല ഭാഗത്തും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നത്. വനിതകള്‍ക്കു നേരെ ലൈംഗിക ആക്രമണം ഉള്‍പ്പെടെയുള്ള ഭീഷണികളാണുണ്ടാവുന്നത്. ഇത്തരം സാഹചര്യങ്ങള്‍ക്കു തടയിടാനാണ് സാമൂഹികമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികള്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ കര്‍ക്കശമാക്കും. ഇത്തരം സന്ദേശങ്ങള്‍ അതിവേഗത്തില്‍ നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടികളാണ് നേരിടേണ്ടിവരുകയെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചിരുന്നു. ഇത് തടയുന്നതിനായി നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ നിയോഗിച്ച സമിതിയും സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികള്‍ വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss