|    Mar 24 Fri, 2017 11:36 am
FLASH NEWS

വിദ്വേഷ പരാമര്‍ശവുമായി ട്രംപ് വീണ്ടും

Published : 17th August 2016 | Posted By: SMR

വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശവുമായി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. നവംബറില്‍ നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇസ്‌ലാം മൗലികവാദത്തിനെതിരായ കമ്മീഷന്‍ സ്ഥാപിക്കുമെന്നും അഭയാര്‍ഥികളെ കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസില്‍ ഇസ്‌ലാം മൗലികവാദത്തെ പിന്തുണയ്ക്കുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനുദ്ദേശിച്ചാണ് കമ്മീഷന്‍ രൂപീകരിക്കുകയെന്നും കഴിഞ്ഞ ദിവസം നടത്തിയ വിദേശകാര്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി. ലോകത്ത് യുഎസിനെതിരായ വികാരം നിലനില്‍ക്കുന്ന മേഖലകള്‍ വിലയിരുത്തും. നിലവില്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പരിശോധിക്കുന്ന രീതി രാജ്യത്തിനെതിരായ ഭീഷണി പരിഹരിക്കാനുതകുന്നതല്ലെന്നും ട്രംപ് പറഞ്ഞു.

(Visited 56 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക