|    Feb 28 Tue, 2017 1:53 am
FLASH NEWS

വിദ്വേഷപ്രസംഗം: സംഘപരിവാര നേതാവിനെതിരേ കേസ്

Published : 20th October 2016 | Posted By: SMR

എടക്കര: മുസ്‌ലിം വിഭാഗങ്ങളെ അപമാനിക്കുന്ന വിവാദ പ്രസംഗം നടത്തിയ സംഘപരിവാര സൈദ്ധാന്തികന്‍ ഡോ. ഗോപാലകൃഷ്ണനെതിരേ പോത്തുകല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണമാരംഭിച്ചു. ഐപിസി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിഭാഷകനായ ജഹാംഗീര്‍ പാലയില്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസ്. മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗം നടത്തിയതിനും ഒരു മതവിഭാഗത്തെ അപമാനിക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തതിനാണ് ഗോപാലകൃഷ്ണനെതിരേ കേസ്. എടക്കര സിഐ പി കെ സന്തോഷിനാണ് അനേ്വഷണച്ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day