|    Jul 20 Fri, 2018 8:29 am
FLASH NEWS
Home   >  Kerala   >  

വിദ്വേഷപ്രസംഗം: ശശികലയ്‌ക്കെതിരേ വി ഡി സതീശനും ഡിവൈഎഫ്‌ഐയും പരാതി നല്‍കി

Published : 10th September 2017 | Posted By: shadina sdna


കൊച്ചി: എഴുത്തുകാര്‍ക്കുനേരെ ഭീഷണി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനും ഡിവൈഎഫ്‌ഐയും പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലിസ് സ്വമേധയാ കേസെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രസ്താവന നടത്തി 48 മണിക്കൂറായിട്ടും പോലിസ് നടപടിയെടുക്കാത്തത് ആശ്ചര്യപ്പെടുത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ശശികലയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രാകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംഘപരിവാര നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രകോപനകരമായ പ്രസ്താവനകള്‍ നിരന്തരം ഉണ്ടാവുന്നുണ്ടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം താന്‍ ഒരു എഴുത്തുകാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല പറഞ്ഞു.
കോണ്‍ഗ്രസാണ് എഴുത്തുകാരെ കൊല്ലുന്നത്. ആ കോണ്‍ഗ്രസിനെ കരുതിയിരിക്കണമെന്നാണ് താന്‍ പറഞ്ഞത്. ആര്‍എസ്എസിനെതിരായി എഴുതുന്നവരെ കൊല്ലണമെങ്കില്‍ അതിനു മാത്രമല്ലേ സമയം കാണൂ എന്നും ശശികല പറഞ്ഞു.
‘ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് ആയുസ് വേണമെങ്കില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളിന്‍. അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരും. എപ്പഴാ എന്താ വരിക എന്നു പറയാന്‍ ഒരു പിടിത്തോം ഉണ്ടാകില്ല’ എന്നായിരുന്നു ശശികലയുടെ പ്രസ്താവന. പറവൂരില്‍ ഒരു പൊതുയോഗത്തിലായിരുന്നു ശശികല വിദ്വേഷപ്രസംഗം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss