|    May 23 Tue, 2017 4:36 pm
FLASH NEWS

വിദ്വേഷപ്രസംഗം:സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Published : 10th January 2017 | Posted By: mi.ptk

sakshi-maharaj

ന്യൂഡല്‍ഹി:വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് നോട്ടീസ്. സാക്ഷി മഹാരാജ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് കമ്മീഷന്റെ നടപടി.
രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്‌ലിങ്ങളാണെന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന.മീററ്റില്‍ നടന്ന ഒരു സമ്മേളനത്തിലായിരുന്നു സാക്ഷി മഹാരാജിന്റെ വിദ്വേഷ പ്രസംഗം.
ജാതിയോ,മതമോ,ഭാഷയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന സുപ്രീംകോടതി വിധി ചൂണ്ടികാട്ടി കോണ്‍ഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day